
വയനാട്: രണ്ടരവയസ്സുകാരിയെ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ നിര്‍ത്തി അപകടകരമായി വാഹനമോടിച്ചതിന് യുവാവിന്റെ പേരില്‍ തലപ്പുഴ പോലീസ് കേസെടുത്തു.
തലപ്പുഴ മക്കിമല പുല്യാട്ട് പി.എസ്. അജ്‌നാസി(28)ന്റെ പേരിലാണ് തലപ്പുഴ പോലീസ് കേസെടുത്തത്.
ബാലികയെ സ്‌കൂട്ടറിനു പിന്നില്‍നിര്‍ത്തി അപകടകരമായും ഹെല്‍മറ്റില്ലാതെയും വാഹനമോടിച്ചതിനാണ് കേസ്. തലപ്പുഴ റോഡിലൂടെ ചൊവ്വാഴ്ച രാവിലെയാണ് അപകടയാത്ര നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്ന അജ്‌നാസിന്റെ ചുമലില്‍ പിടിച്ച് പിന്‍സീറ്റില്‍ നിന്നാണ് കുഞ്ഞ് സഞ്ചരിച്ചത്. പിന്നില്‍ സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.







