Spread the love

പന്തളം: പന്തളത്ത് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയ കേസില്‍ മൂന്നാം പ്രതിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കടക്കാട് സ്വദേശിനി വാഴക്കാലയില്‍ വീട്ടില്‍ ഷെബീന ഖാന്‍ (29) ആണ് അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ഷായുടെ ഭാര്യയാണ് ഷെബീന.

video
play-sharp-fill

മെയ് 15-നാണ് പന്തളം പാലത്തിന് സമീപം വച്ച് കാറില്‍ കടത്തുകയായിരുന്ന 395.296 ഗ്രാം എംഡിഎംഎ ജില്ല ഡാന്‍സാഫ് ടീമും പന്തളം പോലീസും ചേര്‍ന്ന് പിടികൂടിയത്.

പത്തനംതിട്ട ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ങഉങഅ വേട്ടയാണിത്. അന്ന് കാറിലുണ്ടായിരുന്ന അടൂര്‍ പാറക്കോട് സ്വദേശി ഷംനാദ്, അടൂര്‍ കോട്ടമുകള്‍ സ്വദേശി മുഹമ്മദ് ഷാന്‍ എന്നിവരെ പോലീസ് സംഭവസ്ഥലത്തു വച്ചുതന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് വാങ്ങുന്നതിനായി പ്രതികള്‍ക്ക് പണം കൈമാറിയത് ഷെബീനയാണെന്ന് കണ്ടെത്തിയത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍, ഷെബീനയുടെ അക്കൗണ്ടില്‍ നിന്നാണ് ലഹരി ഇടപാടുകള്‍ക്കായി വന്‍തോതില്‍ പണം അയച്ചുകൊടുത്തതെന്ന് വ്യക്തമായി.

ഇതോടെയാണ് പന്തളം പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.