Spread the love

തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്.

video
play-sharp-fill

ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ പുതിയ വില വർദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് ചേർന്ന മില്‍മ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില കൂട്ടാനുള്ള അന്തിമ തീരുമാനമുണ്ടായത്. വർദ്ധിപ്പിക്കുന്ന തുകയില്‍ 3.35 രൂപയും നേരിട്ട് കർഷകർക്ക് ലഭ്യമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണമെന്ന് മില്‍മ ചെയർമാൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിന് പുറമെ മില്‍മയുടെ മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്കും വില വർദ്ധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വേനല്‍ക്കാലത്തെ കടുത്ത പാല്‍ക്ഷാമവും കാലിത്തീറ്റ വിലവർദ്ധനവും മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാനാണ് ഈ നടപടിയെന്നാണ് മില്‍മയുടെ വിശദീകരണം.

ജൂണ്‍ ഒന്നു മുതല്‍ പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇത് അധിക ബാധ്യതയാകും.