
കോട്ടയം :നാട്ടിൽ പോയി തിരിച്ചു വന്ന അതിഥി തൊഴിലാളികൾ കൂലിവർദ്ധനവ് ആവശൃപ്പെടുന്നത് സ൦സ്ഥാനത്തെ കാർഷിക നിർമ്മാണ മേഖലയെ വലിയ തോതിൽ ബാധിച്ചു. ആദ്യ കാലങ്ങളിൽ മലയാളികളായ ഇടനിലക്കാരാണ് തൊഴിലാളികളെ നിയന്ത്രിച്ചിരുന്നതെകിൽ ഇന്ന് അന്യ സംസ്ഥാന ഇടനിലക്കാരാണ് തൊഴിലാളികളെ നിയന്ത്രിക്കുന്നത്.
തൊഴിലാളികൾ നാട്ടിൽപോയപ്പോൾ ഒരു മേസ്തിരിയുടെ കൂലി 1150 രൂപായു൦ സഹായിക്ക്950 രൂപായു൦ വരെ വാങ്ങിയിരുന്നത് തിരിച്ചുവന്നപ്പോൾ 1800റു൦ സഹായിക്ക് 1500 ആണ് ആവശ്യപ്പെടുന്നത് .
കാർഷിക മേഖലയിൽ 850 ഉണ്ടായിരുന്ന കൂലി 1200 ആണ് ഇപ്പോൾ ആവശൃപ്പെടുന്നത് പാചകവാതകത്തിന്റെ ലഭ്യതകുറവാണ് ഇവർ കൂലിവർദ്ധനവിന് കാരണമായി പറയുന്നത് ഇപ്പോൾ എത്തുന്ന തൊഴിലാളികളിൽ തൊഴിൽവൈദഗ്‌ധ്യമുള്ളവരു൦ കുറവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമസ സൗകര്യം ഒരുക്കീ തൊഴിൽഎടുപ്പിക്കുന്നവരൊടു൦ തൊഴിലാളികൾ കൂലിവർദ്ധനവ് ആവശൃപ്പെട്ടിരിക്കുകയാണ്. തൊഴിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.







