
തിരുവനന്തപുരം: തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നില്‍ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്റെ വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ്. എന്നാല്‍ ജയിച്ച് കഴിഞ്ഞപ്പോള്‍ ക്യാബിനറ്റ് പദവിയെ ഒരു പ്രത്യേക ഘടകകക്ഷി എതിർത്തുവെന്നും, ഘടകകക്ഷി ആരെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും മാണി സി കാപ്പൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒറ്റ എംഎല്‍എ മാത്രം ഉള്ളപ്പോള്‍ കൂടുതല്‍ മന്ത്രി സ്ഥാനം നല്‍കാനാകില്ലെന്നും തങ്ങള്‍ക്ക് കൂടുതല്‍ എംഎംഎല്‍മാരുണ്ടായിട്ടും അധിക മന്ത്രി സ്ഥാനം കിട്ടുന്നില്ല എന്ന് ഘടകക്ഷി നേതാവ് പരാതി പറഞ്ഞു, കിട്ടിയ അവസരം കോണ്‍ഗ്രസ് മുതലാക്കിയെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടീം യുഡിഎഫ് എന്ന നിലയില്‍ കുറച്ചുകൂടി സുതാര്യമാകേണ്ടതായിരുന്നു. ഈ പേര് പറഞ്ഞ് മുഖ്യമന്ത്രി ഉള്‍പ്പടെ 11 മന്ത്രി സ്ഥാനം എന്നുള്ളത് കോണ്‍ഗ്രസ് 12 ആക്കിയെന്നും കാപ്പൻ പറഞ്ഞു.
ക്യാബിനറ്റ് പദവിയെ ഘടകക്ഷി എതിർത്തതിനാലാണ് ഞങ്ങള്‍ക്ക് ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറാകേണ്ടി വന്നത്. തുടർന്ന് അനൂപ് ജേക്കബും ഞാനും കൂടി ആലോചിച്ചു. ആദ്യത്തെ ടേം അനൂപ് മന്ത്രിയാവട്ടേ എന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് ധാരണയായതാണ്. ഇത് ഔദ്യോഗികമായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ പറയാം എന്നാണ് അറിയിച്ചത്.
ടേം വ്യവസ്ഥ അംഗീകരിച്ചതാണ്,അത് മുഖ്യമന്ത്രി പറയുമെന്നും ആദ്യത്തെ രണ്ടര വർഷം ക്യാബിനറ്റിന് തുല്യമായ പദവി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അത് മാന്യമായ രീതിയില്‍ ചെയ്യുമെന്നാണ് എന്നോട് ഇങ്ങോട്ട് പറഞ്ഞതെന്ന് മാണി സി കാപ്പൻ പറഞ്ഞു.







