
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയുടെ
ഉത്തരവാദിത്തത്തിൽ നിന്ന് പിണറായിക്കും ഗോവിന്ദനും ഒഴിയാൻ ആകില്ലെന്ന് മുൻ സിപിഎം നേതാവ് ജി സുധാകരൻ.
വീണ്ടും എംഎൽഎ ആയി സഭയിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.
തനിക്ക് മുന്നിൽ പിണറായി സത്യ പ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകളിൽ താല്പര്യം ഇല്ല. രാഷ്ട്രീയത്തിൽ താൻ ശത്രുത സൂക്ഷിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭയിൽ ഒരിയ്ക്കൽ കൂടി വരണമെന്ന് താൻ തീരുമാനിച്ചു. സ്വതന്ത്രമായി മത്സരിച്ചു. 63വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ചയാളാണ് താൻ.
പാർട്ടിയിൽ നിന്നിട്ട് കാര്യമില്ലെന്ന് തോന്നി. രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല.







