Spread the love

മുംബയ്: ജൂണ്‍ ആറിന് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

video
play-sharp-fill

പേസർ മുഹമ്മദ് ഷമിയെ സെലക്ഷൻ കമ്മിറ്റി ഇത്തവണയും പരിഗണിച്ചില്ല. പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും 35കാരനായ ഷമിക്ക് ദേശീയ ടീമിലേക്ക് മടങ്ങിയെത്താനാകുന്നില്ല.

2025 മാർച്ചിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. നിലവില്‍ ഐപിഎല്ലില്‍ ലക്‌നൗ സൂപ്പർ ജയന്റ്സിനു വേണ്ടി കളിക്കുന്ന താരം 12 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ഷമിയെ ഒഴിവാക്കിയതിനെക്കുറിച്ച്‌ മുഖ്യ സെലക്ടർ അജിത് അഗാർക്കറുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

‘നിലവിലെ സാഹചര്യത്തില്‍ ഷമി ട്വന്റി-20 കളിക്കാൻ മാത്രമേ ഫിറ്റായിട്ടുള്ളൂ എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുപോലുമില്ല.’ – അഗാർക്ക‌ർ പറഞ്ഞു.

ഷമിക്ക് പകരം ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരം ആഖിബ് നബിയെ ടീമിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും സെലക്ടർമാർ ചർച്ച ചെയ്തു.