Spread the love

തിരുവനന്തപുരം: ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളും, ഒരു ചോദ്യത്തോട് പ്രതികരിക്കവെ നടത്തിയ എക്സ്പ്രഷനും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

video
play-sharp-fill

വാഹന മോഡിഫിക്കേഷന്‍ നിയമ വിധേയമാക്കുമോയെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ നല്‍കിയ മറുപടിക്കിടെയാണ് വൈറല്‍ എക്സ്പ്രഷൻ വന്നത്. ഒരു പയ്യനാണ് എന്നോട് ആ ചോദ്യം ചോദിച്ചത്, അപ്പോള്‍ ഒരു കുസൃതിയില്‍ ചിരിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്ന് മുഖ്യമന്ത്രി പറയുന്നു.

‘ഞാനൊരു വാത്സല്യം കൊണ്ട് കാണിച്ചതാണ് സത്യത്തില്‍. ചോദിച്ച പയ്യന്‍റെ ഫെയ്സും, അപ്പിയറൻസും കണ്ടപ്പോള്‍ ഉള്ളില്‍ ഒരു വാത്സല്യം തോന്നി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേടിക്കെണ്ടാ, നമുക്ക് ശരിയാക്കാം, ധൈര്യമായിട്ടിരിക്ക് എന്ന രൂപത്തില്‍ ഒന്ന് ചിരിച്ചതാണ്. ചെറുപ്പക്കാരുടെ ഒരു ആഗ്രഹമല്ലേ. പിന്നെ ഞാൻ പറഞ്ഞു, വാക്കല്ലേ പറഞ്ഞത്, അത് നമുക്ക് ശരിയാക്കിയെടുക്കാം എന്ന്.

ആ പയ്യന്‍റെ മുഖം കണ്ടപ്പോള്‍ പിള്ളേരോടും, മോളോടും കാണിക്കുന്നത് പോലെ കാണിച്ചെന്നെ ഒള്ളു, ഇന്നലെ രാത്രിയൊക്കെ പൂക്കി റീലുകള്‍ മോളാണ് കൊണ്ടു വന്ന് കാണിച്ചത്- ചിരിയോടെ വിഡി സതീശൻ പറയുന്നു.

മുഖ്യമന്ത്രിയുടെ ചിരിയും എക്സ്പ്രഷനും ഉള്‍പ്പെടുത്തി നിരവധി റീല്‍സും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.