Spread the love

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം മാനസികമായി പ്രയാസം ഉണ്ടാക്കിയെന്ന് നിയുക്ത എംഎല്‍എ പഴകുളം മധു. പത്തനംതിട്ടയ്ക്ക് ഒരു മന്ത്രി വേണ്ടതായിരന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങള്‍ക്ക് പിന്നില്‍ ചില വമ്പൻമാരാണെന്നും പഴകുളം മധു വ്യക്തമാക്കി.

video
play-sharp-fill

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപം മാനസികമായി പ്രയാസം ഉണ്ടാക്കി. കോണ്‍ഗ്രസ് പാർട്ടിയിലെ ഉന്നതനായ നേതാവിനെ ആക്രമിച്ചപ്പോള്‍ അത് തെറ്റാണെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. വ്യക്തിപരമായി തനിക്ക് മന്ത്രി ആകണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. മന്ത്രി ആകണമെന്ന് ഒരു നേതാവിനോടും താൻ പറഞ്ഞിട്ടുമില്ലെന്നും പഴകുളം മധു പറഞ്ഞു.