Spread the love

വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉണ്ടായ കൂവല്‍ വിവാദത്തില്‍ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. കണ്ണുകടിയുള്ള ചില കുലംകുത്തികള്‍ ഓരിയിട്ടപ്പോള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളി’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

video
play-sharp-fill

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അത് നേരിട്ട് കാണാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയില്‍ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു… അതിനെ ഞാൻ അർഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തു. അവർ കോണ്‍ഗ്രെസ്സുക്കാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോണ്‍ഗ്രെസ്സ്ക്കാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങില്‍ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു”.

തന്നോട് കോണ്‍ഗ്രസുകാർ എപ്പോഴും സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ വേദിയില്‍ വെച്ച്‌ കൂവിയവർ കോണ്‍ഗ്രസ് പ്രവർത്തകർ ആകാൻ വഴിയില്ലെന്നും റിനി കൂട്ടിച്ചേർത്തു.