Spread the love

ഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച രത്‌നങ്ങള്‍ക്ക് പേരുകേട്ട മ്യാന്മറില്‍ നിന്ന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഭീമന്‍ മാണിക്യം കണ്ടെടുത്തു.

video
play-sharp-fill

11,000 കാരറ്റ് വലിപ്പമുള്ള ഈ കൂറ്റന്‍ മാണിക്യത്തിന് ഏകദേശം 2.2 കിലോഗ്രാം ഭാരമുണ്ട്. മ്യാന്മറിലെ മണ്ഡലേ മേഖലയിലുള്ള പ്രശസ്തമായ മൊഗോക് താഴ്‌വരയില്‍ നിന്നാണ് ഈ വിലമതിക്കാനാവാത്ത രത്‌നം ഖനനം ചെയ്‌തെടുത്തത്. മ്യാന്മര്‍ പ്രസിഡന്റ് മിന്‍ ഓങ് ഹ്ലൈങ് തന്റെ ഓഫീസില്‍ വെച്ച്‌ ഈ ഭീമന്‍ മാണിക്യം പരിശോധിക്കുന്ന ചിത്രം രാജ്യത്തിന്റെ ഔദ്യോഗിക പത്രമായ ‘ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്മര്‍’ പുറത്തുവിട്ടിട്ടുണ്ട്.

മ്യാന്മര്‍ സര്‍ക്കാര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഈ മാണിക്യം അതീവ ഗുണമേന്മയുള്ളതും സുതാര്യവുമാണ്. മഞ്ഞ കലര്‍ന്ന പര്‍പ്പിള്‍ചുവപ്പ് നിറമാണ് ഈ അപൂര്‍വ്വ രത്‌നത്തിന്റെ പ്രധാന പ്രത്യേകത. മുന്‍പ് 1996ല്‍ ഇതേ പ്രദേശത്ത് നിന്ന് 21,450 കാരറ്റിന്റെ വലിയൊരു മാണിക്യം ലഭിച്ചിരുന്നു. എന്നാല്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും, തെളിച്ചം, നിറം, മാറ്റു ഗുണങ്ങള്‍ എന്നിവയാല്‍ പുതുതായി കണ്ടെത്തിയ കല്ലിന് അതിനേക്കാള്‍ ഏറെ മൂല്യമുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിലെ ഏറ്റവും വിലയേറിയ മാണിക്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണ് മൊഗോക് താഴ്‌വര. ചരിത്രാതീത കാലം മുതല്‍ ചക്രവര്‍ത്തിമാരും പോരാളികളും രത്‌നസമൃദ്ധമായ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി യുദ്ധം ചെയ്തിട്ടുണ്ട്.

നിലവില്‍ ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന മ്യാന്മറിലെ സൈനിക ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് രത്‌ന വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഈ പുതിയ കണ്ടെത്തല്‍ ആഗോള രത്‌ന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.