
തിരുവനന്തപുരം : കോവളത്ത് ചെണ്ടമേള സംഘത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ആറ് പേർക്ക് വെട്ടേറ്റു. കോവളം കെ.എസ് റോഡ് ചെറുകോണത്താണ് ചെണ്ടമേള സംഘത്തിലെ പിതാവും മക്കളുമുൾപ്പെടെയുള്ള ആറംഗ സംഘത്തിനാണ് മാരകമായി വെട്ടേറ്റത്.
മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആക്രമണത്തിനു പിന്നിൽ കാപ്പാ കേസ് പ്രതിയും മാതാവും സഹോദിയുമുൾപ്പെട്ട സംഘമാണെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഭവത്തിൽ ചാവടിനട സ്വദേശി അപ്പൂസ്(24), ചെറുകോണം സ്വദേശി പൊടിയൻ (55), മക്കളായ അനീഷ്(31), രാജേഷ്(29) അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിലെ നാലാം പ്രതി തിരുവല്ലം സ്വദേശിയും കോവളം സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ജിത്തു ലാൽ (33) നെ യാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തതു.







