Spread the love

തിരുവനന്തപുരം: ലത്തീൻ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രിയുടെ ബിഷപ്പ് ഹൗസ് സന്ദർശനം. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് അകം മുഖ്യമന്ത്രി വി.ഡി.സതീശൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച്‌ ബിഷപ്പ് അടക്കമുള്ളവരെ കണ്ടു.

video
play-sharp-fill

മന്ത്രിസഭയില്‍ സഭാ പ്രാതിനിധ്യം ഇല്ലാത്തതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്കരിച്ചു. ഇതിന് പിന്നാലെയാണ് സന്ദർശനം. തീരപ്രദേശത്തെ വിഷയങ്ങളില്‍ ശ്രദ്ധയോടെയുള്ള ഇടപെടല്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറല്‍ ഫാ. യൂജിൻ പെരേര പറഞ്ഞു.

കോവളം എംഎല്‍എ എം.വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group