Spread the love

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽതട്ടി. പോസ്റ്റ് രണ്ടായി ഒടിഞ്ഞ് അപകട ഭീഷണിയിൽ .

video
play-sharp-fill

നഗരത്തിൽ വൈദ്യുതി മുടങ്ങി. പഴയബോട്ട്ജെട്ടി ഭാഗത്തു നിന്ന് പുളിമൂട് ജംഗ്ഷനിലേക്ക് വന്ന മലരിക്കൽ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ശോഭ ബാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ഇന്നു വൈകുന്നേരമാണ് അപകടം.

എതിരെ വന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ഇടതു വശത്തേക്ക് വെട്ടിച്ചതാണ് പോസ്റ്റിൽ ഇടിക്കാൻ കാരണം. വഴിയരികിൽ സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകൾ ഇവിടെ ചരിഞ്ഞാണ് നിൽക്കുന്നത് ‘റോഡിന് വീതി കുറവാണ്. അതിനാൽ പലപ്പോഴും അപകട സാധ്യത മുന്നിൽ കണ്ടാണ് ഓടിക്കുന്നതെന്ന് ഡ്രൈവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടിഞ്ഞ പോസ്റ്റ് ഏതു നിമഷവും റോഡിലേക്ക് മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഇടുങ്ങിയ റോഡുംവൺവേ അല്ലാത്തതും അപകട ഭീഷണി ഉയർത്തുന്നു