
കോട്ടയം: 2026-27 അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പ്രത്യേക മഴക്കാല പരിശോധന സംഘടിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരിശോധന 2026 മെയ് 20 തീയതി രാവിലെ 7 മണിക്ക് മണർകാട് പള്ളി മൈതാനത്ത് വച്ച് നടത്തും.
കോട്ടയം താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂൾ/വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും E18 വാഹനങ്ങൾ നിർബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് കോട്ടയം ആർ.ടി.ഒ അറിയിച്ചു.
പരിശോധന പാസായ സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾ സർവ്വീസ് നടത്തുവാൻ അനുവദിക്കുന്നതല്ല. വാഹനങ്ങളുടെ ഫിറ്റ്നസ്, സൂരക്ഷാ സംവിധാനങ്ങൾ, രേഖകൾ, അടിയന്തര ഉപകരണങ്ങൾ എന്നിവ പരിശോധിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നേ ദിവസം തന്നെ EIB ഡ്രൈവർമ്മാർക്കും ആയമാർക്കും ബോധവത്കരണ ക്ലാസും ചൈതന്യ ഐ ഹോസ്‌പിറ്റലിൻറെ സഹകരണത്തോടു കൂടി നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഡി.ജയരാജ് അറിയിച്ചു.







