Spread the love

കോഴിക്കോട്: ചെറുവണ്ണൂരില്‍ നാടിനെ നടുക്കിയ ദാരുണ സംഭവത്തിന് പിന്നില്‍ കൊടുംചതിയുണ്ടോ?

video
play-sharp-fill

ഓടുന്ന കാറിന് തീപിടിച്ച്‌ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയാരോപിച്ച്‌ കുടുംബം രംഗത്ത്.
മരിച്ച സോനയും ഭർത്താവ് രജിൻലാലും തമ്മില്‍ നേരത്തെ തന്നെ കടുത്ത പ്രശ്നങ്ങളുണ്ടായിരുന്നെന്നും, ഇതൊരു സാധാരണ അപകടമല്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു.

നെഞ്ചുപൊള്ളുന്ന ഈ ദുരന്തത്തിന് പിന്നിലെ ഞെട്ടിക്കുന്ന സംശയങ്ങള്‍ പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം തന്നെ വേണമെന്നാണ് കുടുംബത്തിന്റെ ശക്തമായ ആവശ്യം. സോനയുടെ വീട്ടുകാരുമായി രജിൻ ലാല്‍ അടുപ്പം പുലർത്തിയിരുന്നില്ല. കാറിന്റെ പിൻവശത്ത് സോന ഇരുന്ന ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. പൊട്ടിത്തെറി ഉണ്ടായതും ദുരൂഹമാണെന്ന് കുടുംബം പറയുന്നു.
സംഭവത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച്‌ വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച്‌ ചെറുവണ്ണൂർ പുത്തൻ ചാലില്‍ രജിൻ ലാലിന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

രജിൻ ലാലും ഭാര്യയും ആശുപത്രിയില്‍ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാർ കത്തിയത്. കാറിന്റെ പിൻവശത്തായിരുന്നു സോന ഇരുന്നത്. 2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല.