Spread the love

കൊല്ലം : സി.പി.എമ്മില്‍ മുതിര്‍ന്ന നേതാവ് കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷനേതാവാക്കാത്തതിനെച്ചൊല്ലി കൊല്ലം ജില്ലാ കമ്മിറ്റിയില്‍ കനത്ത പ്രതിഷേധം ഉയരുന്നു.

video
play-sharp-fill

സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമായ ബാലഗോപാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവോ പ്രതിപക്ഷ നേതാവോ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍, അത് അദ്ദേഹത്തിന് പാര്‍ട്ടി പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലേക്കുള്ള (പി.ബി.) വഴി എളുപ്പമാക്കുമായിരുന്നു എന്ന വിലയിരുത്തലിലാണ് കൊല്ലത്തെ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്.

എന്നാല്‍ ബാലഗോപാലിന്റെ ഈ പാര്‍ട്ടി വളര്‍ച്ചയെയും പി.ബി. പ്രവേശനത്തെയും ബോധപൂര്‍വ്വം തടയാന്‍ വേണ്ടിയാണ്, പ്രായവും അനാരോഗ്യവും വകവെക്കാതെ പിണറായി വിജയന്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുത്തതെന്ന അതീവ ഗുരുതരമായ ആക്ഷേപമാണ് കൊല്ലത്തെ സി.പി.എം. ചര്‍ച്ചകളില്‍ ഇപ്പോള്‍ ശക്തമായ ലീഡായി ഉയരുന്നത്.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ഒരാളൊഴികെ സംസാരിച്ച പ്രതിനിധികളെല്ലാം ഒരേസ്വരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു.

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരും മാറിനില്‍ക്കണമെന്നും പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവാക്കിയ സമവാക്യം അടിയന്തരമായി റദ്ദാക്കണമെന്നുമാണ് കൊല്ലത്തെ പാര്‍ട്ടി അണികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ അവസാനത്തെ മുഖ്യമന്ത്രിയും അവസാനത്തെ പ്രതിപക്ഷ നേതാവുമായി പിണറായി വിജയന്‍ മാറുമോ എന്ന കടുത്ത ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു.

യോഗത്തില്‍ ഉയര്‍ന്ന മറ്റൊരു പ്രധാന വിമര്‍ശനം സംസ്ഥാനത്തെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള നേതാക്കളുടെ ഇരട്ടത്താപ്പായിരുന്നു.

കേരളത്തിലെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് ക്യാപ്‌സൂളുകളിലൂടെ ജനങ്ങളോട് നിരന്തരം പറഞ്ഞിട്ട് സ്വന്തം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പറന്നപ്പോള്‍, കൊല്ലത്തിന്റെ ജനപ്രിയ നേതാവായ കെ.എന്‍. ബാലഗോപാല്‍ തന്റെ ഹൃദയസംബന്ധമായ ഗുരുതര ചികിത്സ പൂര്‍ണ്ണമായി വിശ്വസിച്ച്‌ ഏല്‍പ്പിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെയായിരുന്നു എന്ന് ഒരു പ്രതിനിധി യോഗത്തില്‍ ചൂണ്ടിക്കാണിച്ചു.

ഇത്തരം സുതാര്യവും മാതൃകാപരവുമായ ശൈലിയുള്ള നേതാക്കളെ തഴഞ്ഞ്, ജനങ്ങള്‍ക്കിടയില്‍ കടുത്ത അവമതിപ്പുണ്ടാക്കിയ പഴയ മുഖങ്ങളെത്തന്നെ വീണ്ടും പ്രതിപക്ഷ നേതാവാക്കി കൊണ്ടുവരുന്നത് ജനങ്ങളെ കൊഞ്ഞനംകുത്തുന്നതിന് തുല്യമാണെന്ന് പ്രതിനിധികള്‍ തുറന്നടിച്ചു.