
തൃശൂർ : തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശികളായ രാജലക്ഷ്മി( 75 വയസ് ), വിലാസിന് (78 വയസ് ) എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.
ദേശീയ പാത ചുവന്നമണ്ണ് പാലത്തിലായിരുന്നു സംഭവം. 43കാരിയായ ഷീജ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.കാറില്‍ ഉണ്ടായിരുന്ന ശ്രീഹരി, ബാബു, എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂരിലെ അശ്വിനി ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്.






