Spread the love

കോഴിക്കോടിന് മന്ത്രി സ്ഥാനമില്ലാത്തതില്‍ പ്രതിഷേധം ശക്തം. വടകര പുറമേരിയില്‍ യൂത്ത് ലീഗ് പ്രകടനം. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് പ്രവർത്തകർ തെരുവില്‍ ഇറങ്ങിയത്. തുടക്കം മുതല്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന വാർത്തകള്‍ പുറത്തുവന്നിരുന്നു എങ്കിലും അവസാന നിമിഷമാണ് കോഴിക്കോടിനെ തഴയുന്നത്.

video
play-sharp-fill

രണ്ടാം ടേമില്‍ പാറക്കല്‍ അബ്‌ദുള്ളക്ക് പരിഗണന നല്‍കിയെങ്കില്‍ കടുത്ത അവഗണന എന്നതാണ് പരാതി. വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജില്ലയില്‍ വലിയ വിജയം ഉണ്ടായിട്ടും മന്ത്രിയെ നല്‍കിയില്ല എന്ന പരാതിയിലാണ് നേതാക്കള്‍.

ഡി.സി.സി പ്രസിഡൻ്റ് കെ പ്രവീണ്‍ കുമാറിൻ്റെയും KPCC ജനറല്‍ സെക്രട്ടറി ജയന്തിനെയും എവിടെയും പരിഗണിച്ചില്ല. കുറ്റ്യാടി MLA പാറക്കല്‍ അബ്‌ദുള്ളയെ അവസാനനിമിഷം ഒഴവോക്കി. ഇതില്‍ പ്രതിഷേധിച്ച്‌ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച്‌ പുറമേരിയില്‍ യൂത്ത് ലീഗ് പ്രകടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 ല്‍ 6 നേടിയെടുത്തു കോഴിക്കോടിന് പൂജ്യം മന്ത്രി എന്ന ആരോപണം ഉന്നയിച്ചാണ് പ്രകടനം. ഒരു മന്ത്രിസ്ഥാനം പോലും നല്‍കാത്തതില്‍ വലിയ അതുപ്ത്തിയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയിട്ടും എന്തുകൊണ്ടാണ് ജില്ലയെ തഴഞ്ഞത് എന്നതിന് നേതൃത്വം മറുപടി പറയണമെന്ന ആവശമാണ് ഉയരുന്നത്.

ചില സാമൂഹ്യ യാഥാർത്ഥ്യങ്ങള്‍ പ്രാദേശികമായ പരിഗണനകള്‍ ഉണ്ടായപ്പോള്‍ കോഴിക്കോടിന് ഉണ്ടായത് വലിയ നഷ്‌ടം ആണ് എന്ന പ്രതികരണമാണ് ഉയരുന്നത്.