Spread the love

ചെന്നൈ: മുതിർന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജനെ നദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

video
play-sharp-fill

തമിഴ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ചെന്നൈയിലെ അഡയാർ പാലത്തില്‍ നിന്ന് അദ്ദേഹം നദിയിലേക്ക് ചാടുകയായിരുന്നു.
ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 85 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

1980 കാലഘട്ടം മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്നു കെ. രാജൻ. 1983ല്‍ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്മചാരികള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിർമ്മാതാവായത്. തുടർന്ന് ഗണേഷ് സിനി ആർട്സ് എന്ന ബാനറില്‍ നിരവധി ചിത്രങ്ങള്‍ നിർമ്മിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്ബാസ്, കുനാല്‍ എന്നിവർ അഭിനയിച്ച ഉണർച്ചികള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
2000-ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

സിനിമാ സംബന്ധിയായ ചർച്ചകളിലും പൊതുപരിപാടികളിലും നടത്തിയ തുറന്നതും നിർഭയവുമായ പ്രസംഗങ്ങളിലൂടെയാണ് കെ രാജൻ അറിയപ്പെടുന്നത്. തമിഴ് സിനിമ നേരിടുന്ന പ്രതിസന്ധികള്‍, നിർമ്മാതാക്കളുടെ സാമ്പത്തിക നഷ്ടങ്ങള്‍, അഭിനേതാക്കളുടെ കുതിച്ചുയരുന്ന ശമ്പളം, വ്യവസായത്തിനുള്ളിലെ ക്രമക്കേടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പലപ്പോഴും ഇടപെട്ടിരുന്നു.