Spread the love

തിരുവനന്തപുരം: ആകാംക്ഷകള്‍ക്ക് വിരാമം. വി.ഡി. സതീശൻ മന്ത്രിസഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ രണ്ട് വനിതകള്‍ മന്ത്രിമാരാകും.

video
play-sharp-fill

ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോണ്‍ഗ്രസ് മന്ത്രിമാരായി വി ഡി സതീശൻ വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയിരിക്കുന്നത് . കോണ്‍ഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി ചുമതലയേല്‍ക്കും.

ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോള്‍ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും കോണ്‍ഗ്രസ് നിശ്ചയിച്ചിട്ടുണ്ട്