
ചെന്നൈ: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി പദവി ലഭിക്കാതിരുന്ന അഭിഭാഷകന്‍ ആര്‍. ജോണ്‍ സത്യനെ തമിഴ്നാട് സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. വിജയ് സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ-നിയമ മേഖലകളില്‍ ചര്‍ച്ചയാകുകയാണ്.
2022-ല്‍ ജസ്റ്റിസ് വിക്ടോറിയ ഗൗരിക്കൊപ്പം ജോണ്‍ സത്യനെയും മദ്രാസ് ഹൈക്കോടതിയിലേക്ക് സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ലേഖനം എഴുതിയെന്ന ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജോണ്‍ സത്യന്‍ നിഷ്പക്ഷനും യോഗ്യനുമായ അഭിഭാഷകനാണെന്ന് വ്യക്തമാക്കിയുകൊണ്ട് വീണ്ടും ശുപാര്‍ശ നല്‍കിയിരുന്നു.






