Spread the love

കൊല്ലം: എൻഎസ്‌എസ് പത്തനാപുരം താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

video
play-sharp-fill

ആർ ബാലകൃഷ്‌ണപിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ക്യാൻസർ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഗണേഷ് കുമാർ സദസില്‍ ഇരുന്ന് പങ്കെടുത്തത്.

ഗണേഷ് കുമാർ പ്രസിഡൻ്റായിരുന്ന താലൂക്ക് യുണിയൻ തർക്കങ്ങളെ തുടർന്ന് പിരിച്ചു വിട്ട ശേഷം അഡ്ഹോക്ക് കമ്മിറ്റിക്കാണ് നിലവില്‍ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണേഷ് കുമാറിനെതിരെ അഴിമതി അടക്കം അരോപിച്ച്‌ ഭരണ സമിതി അംഗങ്ങള്‍ രാജിക്കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു താലൂക്ക് യൂണിയൻ പിരിച്ചു വിട്ടത്.

താൻ എൻഎസ്‌എസ്സിന് എതിരല്ലെന്നും എന്നും ജനറല്‍ സെക്രട്ടറിക്ക് ഒപ്പം നില്‍ക്കണമെന്നാണ് അച്ഛൻ പറഞ്ഞതെന്നും ഗണേഷ് കുമാർ പറഞ്ഞു.