Spread the love

കോഴിക്കോട്: ജില്ലയില്‍ നിന്നൊരാള്‍ക്കും മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ മുസ്ലീം ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. പാറക്കല്‍ അബ്ദുള്ളയ്ക്ക് മന്ത്രിപദവി നിഷേധിച്ചതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. കുറ്റ്യാടി മണ്ഡലത്തിലെ പുറമേരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

video
play-sharp-fill

ഏഴില്‍ ആറ് സീറ്റും വിജയിച്ചിട്ടും കോഴിക്കോട് ജില്ലയെ പൂര്‍ണമായി അവഗണിച്ചുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ഒരു എംഎല്‍എ മാത്രമുള്ള ജില്ലകള്‍ക്കുപോലും മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് ഒരു മന്ത്രി സ്ഥാനം പോലും നല്‍കാത്തത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. “പണിയെടുക്കാന്‍ കോഴിക്കോടും, കൂലി വാങ്ങാന്‍ മറ്റുള്ളവരും” എന്ന മുദ്രാവാക്യവും പ്രതിഷേധത്തിനിടെ ഉയര്‍ന്നു.