Spread the love

ആലപ്പുഴ : ആരൊക്കെയാണ് മന്ത്രിമാരെന്ന് നാളെ രാവിലെ സത്യപ്രതിജ്ഞ ചെയ്യുമ്പോ മനസ്സിലാകുമെന്ന് കെ സി വേണുഗോപാല്‍. വൈകീട്ടോടെ ഗവർണർക്ക് കത്ത് നല്‍കും. മന്ത്രിമാരെ നേരിട്ട് പ്രഖ്യാപിക്കാറില്ല അതാണ് രീതി.

video
play-sharp-fill

യുഡിഎഫിന്റെ ഏറ്റവും പ്രഗത്ഭരായ ടീമാകും നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്‌ അത് മുന്നോട്ട് കൊണ്ടുപോകാനുള്ള നല്ല ടീമിനെ തന്നെയാകും അണിനിരത്തുക. വാഗ്ദാനങ്ങള്‍ സർക്കാർ പാലിക്കും. ആശങ്കകള്‍ക്ക് അവകാശമില്ലെന്നും ആലപ്പുഴയ്ക്ക് നല്ല പ്രാതിനിധ്യം ഉണ്ടാകും. നഷ്ട്ടപെട്ടതെല്ലാം തിരിച്ചു പിടിക്കും. അതിനായാണ് തൻ അടക്കം പ്രവർത്തിക്കുന്നത്. രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ വേണമെന്നുള്ളത് പാർട്ടിയുടെ ആഗ്രഹമായിരുന്നുവെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.വെള്ളാപ്പള്ളിക്കെതിരെയും കെ സി വേണുഗോപാല്‍ പ്രതികരണം നടത്തി.

സർക്കാർ രൂപീകരണം ആരംഭിച്ചിട്ടേയുള്ളൂ. സർക്കാർ അധികാരത്തില്‍ വരുന്നതിന് മുൻപ് തന്നെ ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതാണ്. നമ്മുടെ നാട്ടില്‍ വർഗീയത ഇളക്കിവിട്ടാല്‍ അതിനെ ജനം അംഗീകരിക്കില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടില്‍ സ്പർദ്ദ വളർത്താനുള്ള ഉദ്ദേശത്തോടെയാണ്. ജനങ്ങള്‍ കാത്തിരിക്കുന്നത് ഇത്തരം തമാശകള്‍ക്കല്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നതാണ് ജനം കാത്തിരിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.