Spread the love

മന്ത്രിസ്ഥാനത്തേക്ക് ഐ സി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആദിവാസി വിഭാഗങ്ങളില്‍ നിന്നായി മന്ത്രി വേണം. ഐ സി ബാലകൃഷ്ണനെ പരിഗണിക്കണമെന്ന് പ്രിയങ്ക ഗാന്ധി കെപിസിസി നേതാക്കളെ അറിയിച്ചു.

video
play-sharp-fill

പട്ടികജാതി/പട്ടികവർഗ്ഗ (ആദിവാസി) വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രി വേണമെന്ന നിലപാടാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. കെ പി സി സിയെയും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെയും അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ഐ സി ബാലകൃഷ്ണൻ വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയും ശുഭകരമായ തീരുമാനം പ്രതീക്ഷിക്കുന്നതായി അറിയിക്കുകയും ചെയ്തു.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് രണ്ട് മന്ത്രിമാർ വേണമെന്നത് ഹൈക്കമാൻഡിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാടാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഒരു മന്ത്രി തന്നെ പട്ടികവർഗ്ഗ വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആവശ്യം ഐ സി ബാലകൃഷ്ണൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതേസമയം തന്നെ, ടി സിദ്ധിഖിനായി എ കെ ആന്റണി വഴി സമ്മർദ്ദങ്ങള്‍ നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group