Spread the love

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. നാളെ രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി രാവിലെ 7 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന വിഐപികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കായി വിവിധ പാർക്കിങ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

video
play-sharp-fill

നിർദേശിച്ചിട്ടുള്ള പാർക്കിങ് ഏരിയകളിൽ ഗതാഗത തടസ്സമുണ്ടാകാത്ത വിധം മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ഗതാഗത ക്രമീകരണങ്ങൾ ഉള്ളതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി 0471-2558731, 9497930055 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.