Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് മതിലില്‍ ഇടിച്ച്‌ അപകടം. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ ആറ്റിങ്ങല്‍ സിഎസ്‌ഐ ജംഗ്ഷന് സമീപത്താണ് അപകടം.

video
play-sharp-fill

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസാണ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചത്. പരിക്കേറ്റ യാത്രക്കാരിയായ പള്ളിപ്പുറം സ്വദേശി ലില്ലിയെ (60) ആറ്റിങ്ങലില്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.