
കോട്ടയം: അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ താക്കോൽ ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ .
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഖിൽ രാജു (28) ആണ് പിടിയിലായത്.
കഴിഞ്ഞ 11 ന് അയൽവാസിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി, കയ്യിൽ കരുതിയിരുന്ന താക്കോൽ ഉപയോഗിച്ച് സനിലിന്റെ തലയുടെ പുറകുവശത്തും കൺപുരിക ഭാഗത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷ് എം.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയുമായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







