play-sharp-fill
റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കുത്തേറ്റു

റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കുത്തേറ്റു

കോയമ്പത്തൂർ: റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിക്കിടെ മലയാളി വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കുത്തേറ്റു. കോയമ്പത്തൂരിനടുത്ത് എട്ടിമട റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരിയായ അഞ്ജന എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. മോഷണം ശ്രമം ചെറുക്കുന്നതിനിടെയാണ് ആക്രമണം.

അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് എട്ടിമട റെയില്‍വേ സ്‌റ്റേഷനില്‍ ഡ്യുട്ടിലുണ്ടായിരുന്ന വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയ്ക്ക് നേരെ ആക്രമണമുണ്ടായത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ മോട്ടോര്‍ ഓണ്‍ ചെയ്യുന്നതിനായി പുറത്ത് പോയ സമയത്താണ് അക്രമി സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെത്തിയത്. പട്ടാമ്പിയിലേക്കുള്ള ട്രെയിന്‍ എപ്പോഴാണ് എന്ന് ചോദിച്ചെത്തിയ അഞ്ജാതനായ വ്യക്തി കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ അഞ്ജന അക്രമിയെ ചെറുത്തതോടെ കഴുത്തിനും കൈവിരലികളിലും പരിക്കേറ്റു.

അഞ്ജന ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളും സഹജീവനക്കാരും എത്തിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. അഞ്ജനയെ പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group