Spread the love

പത്തനംതിട്ട: ലീഗിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ സജി ചെറിയാൻ.

video
play-sharp-fill

ലീഗിൻ്റെ സഹായം ഇല്ലാതെ തന്നെ വി ഡി സതീശന് മുഖ്യമന്ത്രിയാകാം എന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയത് ഘടകകക്ഷിയുടെ സമ്മർദ്ദം കൊണ്ടാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ആദ്യം പറഞ്ഞത്.

ഭൂരിപക്ഷ വർഗീയത വളർത്താൻ ലീഗിനെ ഉപയോഗിച്ചാൽ അതിനെ എതിർക്കുമെന്നും അദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി നീങ്ങുകയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ അവർ ആസൂത്രിതമായി ശ്രമിക്കുന്നു. ഇതിനായി മുസ്‌ലിം ലീഗിനെ കരുവാക്കാനാണ് ബിജെപിയുടെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയെ തീരുമാനിച്ചത് ലീഗിൻ്റെ സമ്മർദ്ദം മൂലമാണെന്ന വാദം ശരിയല്ല. മുസ്‌ലിം ലീഗിന് അവരുടേതായ താൽപ്പര്യങ്ങൾ കാണും. എന്നാൽ ലീഗിൻ്റെ സഹായമില്ലാതെ തന്നെ കോൺഗ്രസിന് ഭരിക്കാൻ സാധിക്കും. എന്തുകൊണ്ടാണ് ലീഗിൻ്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സജി ചെറിയാൻ ചോദിച്ചു.