Spread the love

പത്തനംതിട്ട:തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.എമ്മില്‍ ആഭ്യന്തര കലഹം രൂക്ഷം.

video
play-sharp-fill

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.

പിണറായിയെ മാറ്റിനിര്‍ത്തി പുതിയൊരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കണ്ടെത്തണമെന്ന ആവശ്യം പത്തനംതിട്ടയില്‍ നിന്ന് ഉയര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.കെ.ജി സെന്ററിനെ ഞെട്ടിച്ചിരിക്കുകയാണ്സമാന വിമര്‍ശനം മറ്റ് ജില്ലകളിലും ഉയരും.

പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കിയത് മുഖ്യമന്ത്രിയാകാനാണ്, അല്ലാതെ തോറ്റമ്പിയ ശേഷം പ്രതിപക്ഷ നേതാവായി വാഴാനല്ല’ യോഗത്തില്‍ ഉയര്‍ന്ന ഈ പരിഹാസം പാര്‍ട്ടിക്കുള്ളിലെ മനോഭാവം എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. പ്രായപരിധി നിബന്ധനകള്‍ കാറ്റില്‍പ്പറത്തി മൂന്നാം ഊഴത്തിനായി ഇറങ്ങിത്തിരിച്ച പിണറായിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാകണമെന്നാണ് പത്തനംതിട്ടയിലെ നേതാക്കളുടെ പക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള വിമര്‍ശനമാണ് ഏറ്റവും ശ്രദ്ധേയം. പത്തു വര്‍ഷം ഭരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് പാര്‍ട്ടിക്കാര്‍ക്ക് അന്യമായിരുന്നുവെന്ന് നേതാക്കള്‍ തുറന്നടിച്ചു.

സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ താഴെത്തട്ടിലുള്ള നേതാക്കള്‍ക്കോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യാതൊരു വിലയും ലഭിച്ചില്ല.

ഈ ഭരണകൂട ഗര്‍വ്വാണ് പാര്‍ട്ടിയെ തകര്‍ത്തതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ആഞ്ഞടിച്ചു.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെട്ടില്ല. ഗോവിന്ദന്‍ സംരക്ഷിച്ചത് പാര്‍ട്ടിയെയല്ല, സ്വന്തം ഭാര്യയെ മാത്രമാണെന്ന ആരോപണം യോഗത്തില്‍ ആളിപ്പടര്‍ന്നു. പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിട്ടപ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. സ്വന്തം കുടുംബത്തിന് അധികാരസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നതിലായിരുന്നു സെക്രട്ടറിയുടെ താല്‍പ്പര്യമെന്ന കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാറിനില്‍ക്കുന്നതിന് പകരം പ്രതിപക്ഷ നേതാവ് സ്ഥാനം കൂടി പിണറായി ഏറ്റെടുത്തത് ജനാധിപത്യവിരുദ്ധമാണെന്ന് നേതാക്കള്‍ പറയുന്നു.

പിണറായി വിജയന്‍ ഈ തീരുമാനം സ്വയം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം റദ്ദാക്കണമെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം പേരുടെയും ആവശ്യം.

തോല്‍വിയുടെ ഭാരം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാന്‍ പിണറായിയെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒരു വിഭാഗം.

പിണറായിസം ചോദ്യം ചെയ്യപ്പെടില്ലെന്ന സിപിഎമ്മിലെ ധാരണ പത്തനംതിട്ടയിലെ ഈ പൊട്ടിത്തെറിയോടെ തകര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. പിണറായി വിജയന്‍ എന്ന ‘ക്യാപ്റ്റന്റെ’ അപ്രമാദിത്വത്തിന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിള്ളലുകള്‍ വീണുകഴിഞ്ഞു എന്നതിന്റെ തെളിവാണ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ ഈ മിന്നല്‍ പ്രഹരം.

പത്തനംതിട്ടയില്‍ നിന്ന് ഉയര്‍ന്ന ഈ പ്രതിഷേധ സ്വരം സംസ്ഥാന നേതൃത്വം എങ്ങനെ നേരിടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് പാര്‍ട്ടിയുടെ നാശത്തിന് വഴിവെക്കുമെന്ന മുന്നറിയിപ്പും ആശങ്കയുമാണ് അയ്യപ്പന്റെ നാട്ടില്‍ നിന്ന് ഉയരുന്നതെന്നാണ് വിലയിരുത്തല്‍.