
തിരുവനന്തപുരം :നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് ഇലക്ട്രിക് മീറ്ററില്‍ നിന്നും വയറിലൂടെ വാതിലിലേക്ക് കറന്റ് കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം.
രമ്യ എന്ന സ്ത്രീയും അവരുടെ രണ്ട് മക്കളും മാത്രം താമസിക്കുന്ന വീട്ടിലാണ് കൊലപാതക ശ്രമം നടന്നിരിക്കുന്നത്. വൈദ്യുതമീറ്ററില്‍ നിന്നും വയര്‍ ഘടിപ്പിച്ച് അത് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ചുറ്റിവച്ചിരിക്കുന്ന നിലയിലായിരുന്നു.
ഇന്ന് രാവിലെ രമ്യയുടെ മൂത്തമകന് അലന് വാതില്‍ തുറന്നപ്പോള്‍ ഷോക്കടിച്ചവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററില്‍ നിന്നും കറന്റ് കടത്തിവിട്ടിരിക്കുന്നത് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇവിടെ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.രമ്യ ഏറെനാളായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുടുംബ തര്‍ക്കമാണോ കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.







