Spread the love

ന്യൂ ഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

video
play-sharp-fill

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്.

ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോളിന് കൊല്‍ക്കത്തയില്‍ 108.74 രൂപയും മുംബൈയില്‍ 103.67 രൂപയുമായി. ഡീസലിന് കൊല്‍ക്കത്തയില്‍ 95.13 രൂപയും മുംബൈയില്‍ 93.14 രൂപയും ചെന്നൈയില്‍ 95.25 രൂപയുമായി.

തിരുവനന്തപുരത്ത് പെട്രോളിന് 110.76 രൂപയും ഡീസലിന് 99.64 രൂപയുമായി.