
കോട്ടയം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ആഹ്‌ളാദപ്രകടനവും മധുരപലഹാര വിതരണവും നടത്തി.
കോട്ടയം നഗരത്തില്‍ നടന്ന പ്രകടനത്തിന് ശേഷം ഗാന്ധിസ്‌ക്വയറില്‍ നടന്ന അനുമോദന സമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജനങ്ങളുടെ ജനവികാരം അറിഞ്ഞ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് കേരള ജനത കടപ്പെട്ടിരുക്കുന്നുവെന്ന് ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകടനത്തിന് യു.ഡി.എഫ്. നേതാക്കളായ യൂജിന്‍ തോമസ്,ഷാനവാസ് പാഴൂര്‍, ജെജി പാലയ്ക്കലോടി,ജോയി ചെട്ടിശേരി,ഡോ ഷെഹബാസ് ഷെരീഫ്,ടി.സി. അരുണ്‍,ടോമി വേദഗിരി,എബി പൊന്നാട്ട്,അനിയന്‍ മാത്യൂ,സിജു കെ. ഐസക്,ഗോപകുമാര്‍,റൂബി ചാക്കോ,അബ്ദുള്‍ സലാം,ഗൗരി ശങ്കര്‍,സനദ് . കാണക്കാലിൽ, അസീസ് കുമാരനല്ലൂര്‍,അജീഷ് പൊന്നാസ്,സിസി ബോബി,മദന്‍ ലാല്‍, ഉഷാ കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







