Spread the love

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനടിയിൽ പെട്ട് യാത്രക്കാരി മരിച്ച സാഹചര്യത്തിൽ ബസ്സുകളുടെ വേഗത നിയന്ത്രിക്കുന്നതിന്

video
play-sharp-fill

ഹംമ്പ് സ്ഥാപിക്കുമെന്ന് നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ അറിയിച്ചു.

സ്റ്റാൻഡിനുള്ളിൽ ബസ് ബേ വേർതിരിക്കുന്നതിന് ടാർവീപ്പകൾ വെള്ളപെയിന്റടിച്ച് റിഫ്ലക്ടറോടുകൂടി സ്ഥാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ബസ് ബേയിലൂടെ ബസ് യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതിനും ബസ് അനധിക്യതമായി പാർക്ക്ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും, രാവിലെയും, വൈകുന്നേരവും ട്രാഫിക് നിയന്ത്രിക്കുന്നതിനായി 2 പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുവാനും,

ബസ് ബേയിലൂടെ ബസ്സുകളുടെ ഓവർടേക്കിംഗ് ഒഴിവാക്കുന്നതിനായി ബസ് ബേയുടെ മദ്ധ്യഭാഗത്ത് കൂടി ഡിവൈഡറും,

ബസ് സ്റ്റാൻഡിൽ മറ്റ് വാഹനങ്ങൾ പ്രവേശിക്കരുത് എന്ന ബോർഡും സ്ഥാപിക്കും.

നാഗമ്പടം ബസ് സ്റ്റാൻഡിൽ ഗതാഗതത്തിന് തടസ്സം സ്യഷ്ടിക്കുന്ന ഫുഡ്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കും.

ബസ് സ്റ്റാൻഡിൽ തമ്പടിച്ചിരിക്കുന്ന എച്ച്.ഐ.വി പോസിറ്റീവായ യാചകരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റുന്നതിന് പോലീസിന് നിർദ്ദേശം നൽകുന്നതിനും തിരുനക്കര,

നാഗമ്പടം ബസ് സ്റ്റാൻഡുകളിലെ അപകടരഹിതമായ ട്രാഫിക് ക്രമീകരണം സംബന്ധിച്ചുള്ള വിശദമായ ചർച്ചയിൽ തീരുമാനിച്ചതായും ചെയർമാൻ അറിയിച്ചു.

കോട്ടയം തിരുവാതുക്കൽ കവലയിലെ ട്രാഫിക് ബ്ലോക്കിന് ക്രമീകരണം ഏർപ്പെടുത്തും.

ശാസ്ത്രീ റോഡിലെ വെയിറ്റിംഗ് ഷെഡ്ഡിന് മുൻവശത്ത് ബസ്ബേയിൽ മാത്രം ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണം ചെയ്യും.

കോട്ടയം ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന്ന പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കും.

കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഗെയിറ്റിന് മുൻപിൽ പി.ഡബ്ല്യൂഡി റോഡിലെ ആർ.എം.എസ് മുതൽ റെയിൽവേ മെയിൻഗേറ്റ് വരെ അനധികൃത പാർക്കിംഗ് ഒഴിവാക്കും.

റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പ്രീപെയ്ഡ് സിസ്റ്റം ആരംഭിക്കുന്നതിനും റെയിൽവേ സ്റ്റേഷന് വെളിയിൽ അനധിക്യത പാർക്കിംഗ് ഒഴിവാക്കി ട്രാഫിക് ക്രമീകരിക്കുന്നതിന് പോലീസ് ഉദ്യോസ്ഥരെ നിയോഗിക്കും.

യോഗത്തിൽ കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാരും, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനും,

നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീബാ പുന്നൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗോപകുമാർ,

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സനിൽ കാണക്കാലിൽ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.എൻ.സത്യനേശൻ,

ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എൻ.ഹരികുമാർ, ക്ലീൻ സിറ്റി മാനേജർ അജി ജി, എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോസ്ഥർ എന്നിവരും പങ്കെടുത്തു.