Spread the love

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പ്രഭാത അസംബ്ലിയില്‍ ‘വന്ദേമാതരം’ ആലപിക്കല്‍ നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം പുറത്തിറങ്ങിയത്.

video
play-sharp-fill

എല്ലാ വിദ്യാര്‍ഥികളും ഗാനാലാപനത്തില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സ്‌കൂള്‍ മേധാവികള്‍ക്കും പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്.

കൂടാതെ, സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയായി പകര്‍ത്തി സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ദേശീയഗാനമായ ‘ജനഗണമന’ മാത്രമാണ് സ്‌കൂള്‍ അസംബ്ലികളില്‍ ആലപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group