
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു. രോഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോഗ്യരംഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും അവർ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം പ്രസന്റേഷൻ നിർവ്വഹിച്ചു. ആശുപത്രി ഹ്യൂമൻ റിസോഴ്സസ്, നഴ്സിംഗ് ആൻഡ് അക്കാദമിക്സ് അസോ.ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിംഗ് ഓഫിസർ ഷിനി തോമസ്, ക്വാളിറ്റി വിഭാഗം സീനിയർ മാനേജർ സിറിയക് ജോർജ്, ഡപ്യൂട്ടി നഴ്സിംഗ് ഓഫിസർ സുബി മാത്യു എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്സിംഗ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവരെയും മികവുറ്റ പ്രവർത്തനം നടത്തിയ വിവിധ നഴ്സിംഗ് വിഭാഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ദി മാർ സ്ലീവൻസ് ഇ -മാഗസിന്റെ പ്രകാശനം മാനേജിംഗ് ഡയറക്ടർ റവ.ഫാ.മാത്യു തെക്കേൽ നിർവ്വഹിച്ചു.
നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. നഴ്സുമാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.







