Spread the love

തിരുവനന്തപുരം: നഗരത്തില്‍ ലഹരിമരുന്ന് വിതരണം നടത്തിയിരുന്ന സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്ന യുവാവിനെ തിരുമല വലിയവിളയിലെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് പിടികൂടി. പേരൂര്‍ക്കട മുട്ടട സ്വദേശിയായ സിദ്ധാര്‍ഥ് (28) ആണ് അറസ്റ്റിലായത്.

video
play-sharp-fill

സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫും പൂജപ്പുര പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. വലിയവിള മൈത്രി നഗറിലെ ‘എസ്.പി പ്ലാസ’ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെ മുറിയില്‍ നിന്നാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തത്.

5.051 ഗ്രാം എംഡിഎംഎ, 10 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 17.633 ഗ്രാം ഹാഷിഷ് ഓയില്‍, 38.546 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 5.311 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കേസുകളില്‍ മുന്‍പും ഉള്‍പ്പെട്ടിട്ടുള്ള സിദ്ധാര്‍ഥ് ബാലരാമപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത 200 കിലോ കഞ്ചാവ് കടത്ത് കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group