
ന്യൂഡല്‍ഹി: നീറ്റ് യു.ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യപ്പേപ്പർ ചോർച്ച സംഘടിത അഴിമതിയാണെന്നും, ഇത് വിദ്യാർത്ഥികളോടുള്ള വലിയ അപരാധമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ‘അമൃതകാലം’ ഇപ്പോൾ ‘വിഷകാലമായി’ മാറിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കേന്ദ്ര സർക്കാരിന്റെ ഗുരുതര വീഴ്ചയാണ് പരീക്ഷ റദ്ദാക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് 3ന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തുമെന്നും ഇതിനായുള്ള പുതിയ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ ഹാൾടിക്കറ്റുകളും വിദ്യാർത്ഥികൾക്ക് ഉടൻ വിതരണം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group







