Spread the love

കോഴിക്കോട് താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരനാണ് മരിച്ചത്. താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് മുരളീധരന്റെ ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടിട്ടുണ്ട്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരികയാണ്. മുരളീധരൻ്റെ ഓട്ടോറിക്ഷയുടെ അടവ് തെറ്റിയിരുന്നുവെന്നും ഫൈനാൻസ് കമ്പനി ജീവനക്കാർ ഓട്ടോസ്റ്റാൻഡിൽ എത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഇതാകാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

video
play-sharp-fill