
തിരുവനന്തപുരം: കേരളത്തില്‍ മദ്യവില കുറഞ്ഞു. ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പെടെയുള്ള ജനകീയ ബ്രാൻഡുകള്‍ ഉള്‍പ്പെടെ വിവിധ മദ്യ ബ്രാൻഡുകള്‍ക്ക് വില കുറച്ചതായി ബീവറേജസ് കോർപ്പറേഷൻ അറിയിച്ചു.
പുതിയ നിരക്ക് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 500 മില്ലി കുപ്പികള്‍ക്ക് 10 രൂപ വീതമാണ് കുറവ് വരുത്തിയത്. ചില ബ്രാൻഡുകളുടെ ഒരു ലിറ്റർ കുപ്പികള്‍ക്ക് 20 രൂപവരെ കുറവുണ്ട്. കൂടാതെ ചില പ്രീമിയം ബ്രാൻഡുകള്‍ക്ക് 30 മുതല്‍ 50 രൂപവരെ വില കുറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
വിലക്കുറവിന്റെ വിവരങ്ങള്‍ ബീവറേജസ് കോർപ്പറേഷൻ ഷോപ്പുകളിലേക്ക് കൈമാറിയതോടൊപ്പം സോഫ്റ്റ്വെയർ സംവിധാനങ്ങളിലും പുതുക്കിയിട്ടുണ്ട്. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വില പുനഃക്രമീകരിച്ചതെന്ന് ബീവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







