
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടകവീടെടുത്ത് പിണറായി വിജയൻ. ബേക്കറി ജങ്ഷനിൽ ആർബിഐക്ക് സമീപത്താണ് വീട് വാടകയ്ക്ക് എടുത്തത്.
കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത പശ്ചാത്തലത്തിൽ നിലവിൽ കാവൽ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്.
ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് എത്തിയ പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലിഫ് ഹൗസിൽനിന്ന് സാധനങ്ങളൊക്കെ പുതിയവീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പിണറായി വിജയൻ ചിന്താ ഫ്ലാറ്റിലേക്ക് മാറുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്.
ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനുള്ള ഫ്ലാറ്റ് വൃത്തിയാക്കി സജ്ജീകരിച്ച് വെച്ചിരുന്നു. എന്നാൽ പുതിയ വീട് വാടകയ്ക്കെടുത്ത് താമസം അതിലേക്ക് മാറ്റുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവാര് എന്നത് സബന്ധിച്ച ചർച്ച പാർട്ടിയിൽ തുടരുന്നുണ്ട്.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുകയാണെങ്കിൽ ഔദ്യോഗിക വസതിയായി ലഭിക്കുന്ന കന്റോൺമെന്റ് ഹൗസിലേക്ക് മാറിയേക്കും.







