
ഡൽഹി: ഭർത്താവ് ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്ന് സുപ്രീംകോടതി. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ഗാർഹിക പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന ഇടപെടല്‍.
ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഈ കേസില്‍ പട്‌ന ഹൈക്കോടതിയും പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല.
ഗാർഹിക പീഡന പരാതികളില്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അതീവ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ കോടതി, ഹർജി തള്ളിക്കൊണ്ട് സ്ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു.







