
കോഴിക്കോട്: മുക്കത്തിന് സമീപം പ്രവർത്തിക്കുന്ന കടകളിലെ ജീവനക്കാർ തമ്മിൽ സംഘർഷം. കൂൾബാർ ജീവനക്കാരനും ഹോട്ടൽ ജീവനക്കാരനും തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
കൂൾബാർ ജീവനക്കാരനായ മുനവ്വർ താജും ഹോട്ടൽ ജീവനക്കാരനായ ഫിലിപ്പും തമ്മിലാണ് തർക്കമുണ്ടായത്. കൂൾബാറിലേക്ക് എത്തിയവരെ ഹോട്ടലിലേക്ക് വിളിച്ചുകയറ്റിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം. ഇത് ചോദ്യം ചെയ്ത മുനവ്വർ പിന്നീട് ഫിലിപ്പിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റ ഫിലിപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടൽ ഉടമയുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







