Spread the love

കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടേയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പിഎംഎ സലാമിൻ്റെ വെല്ലുവിളി. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങള്‍ള്‍ ശക്തമാകുന്നതിനിടെയാണ് പിഎംഎ സലാമിൻ്റെ വെല്ലുവിളി.

video
play-sharp-fill

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം എഐസിസി പ്രതിനിധികളെ സമീപിച്ചിരുന്നു. മാത്യുകുഴല്‍നാടൻ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ലീഗിനെ വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കില്‍ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെന്നായിരുന്നു മറുപടി.

യുഡിഎഫ് രൂപീകരിച്ചതു മുതല്‍ ലീഗ് അതിന്റെ ഭാഗമാണ്. യുഡിഎഫിനെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ശക്തി അടുത്ത അഞ്ച് വർഷത്തില്‍ കാണാൻ കഴിയുമെന്നും പിഎംഎ സലാം പറയുന്നു. മുസ്ലിം ലീഗിന് 22 സീറ്റുകളുണ്ട്. അതിനനുസരിച്ചുള്ള പ്രാതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകണമെന്നും പിഎംഎ സലാം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group