
കാസർകോട്: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.
കുമ്പള സ്വദേശി ബി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശി മണിയുമായി നാലുമാസം മുമ്പ് പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഒരു മാസം മുമ്പാണ് മണി ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ടത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു പ്രഫുല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാർ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പോയ സമയം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രഫുല്ലയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മണിയുടെ സംസ്കാരം നടന്ന സ്ഥലത്തുതന്നെ തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. അതിനുശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. മണിയുടെ തമിഴ്നാട്ടിലെ വീട്ടിലായിരിക്കുമോ സംസ്കാരം നടത്തുക എന്ന കാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ല.







