Spread the love

ന്യൂഡൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്നും തുടരും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ ഇന്നലെ യോഗത്തില്‍ ചർച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

video
play-sharp-fill

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച്‌ ചർച്ച വരുമോ എന്നാണ് ആകാംക്ഷ. ഇക്കാര്യം ഇന്ന് പിബിയില്‍ ചർച്ചയ്ക്ക് വന്നാല്‍ പിണറായി വിജയൻ തന്‍റെ അഭിപ്രായം അറിയിക്കും. ഇതില്‍ കേന്ദ്ര നേതൃത്ത്വത്തിന് മറിച്ച്‌ അഭിപ്രായമുണ്ടോ എന്നതാണ് നിർണായകമാവുക. അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കുന്നതും സിപിഎമ്മിന് വെല്ലുവിളിയാണ്.

 

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടല്‍ ഉണ്ടാകുമെന്ന ജനറല്‍ സെക്രട്ടറി എംഎ ബേബി സൂചന നല്‍കിയിരുന്നു. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാല്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയില്‍ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കള്‍ക്കുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻറെ നിലപാടും അറിയിച്ചേക്കും.

 

മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവു നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിർത്തിയത്. ഇപ്പോള്‍ പ്രതിപക്ഷ നേതാവായാല്‍ അടുത്ത പാർട്ടി കോണ്‍ഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം. ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ദില്ലിയില്‍ മറുപടി നല്‍കിയില്ല. പിണറായിയെ നേതാവാക്കി കെ എൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സിപിഎമ്മിനകത്തുള്ളത്. എന്നാല്‍ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പ്രതിസന്ധിയാകുകയാണ്. ദില്ലിയില്‍ ചേർന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലെ ചർച്ചകള്‍ക്ക് ശേഷം വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നേതൃത്വം അറിയിച്ചത്.