Spread the love

കൽപ്പറ്റ:വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ ഇന്ന് മുപ്പതോളം വീടുകൾ കൂടി സാങ്കേതികമായി കൈമാറും.

video
play-sharp-fill

 

നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്.

 

എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം.

 

അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്.

 

ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം