
ന്യൂഡൽഹി: രാജ്യത്ത് മെയ് 15ന് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ വർധനയുണ്ടായേക്കാമെന്ന് റിപ്പോർട്ടുകള്‍.
ആഗോള ക്രൂഡ് ഓയില്‍ വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ പൊതുമേഖല എണ്ണവിപണന കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മിഡില്‍ ഈസ്റ്റ് യുദ്ധത്തെ തുടർന്ന് ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നിന്ന് 126 ഡോളർ വരെ ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയർന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില വർധനവുണ്ടായിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടുകള്‍ പ്രകാരം നിലവില്‍ പെട്രോളിന് ലിറ്ററിന് ഏകദേശം 24 രൂപ വരെ കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ചേർന്ന് വഹിക്കുകയാണ്. ഡീസലില്‍ ഇത് 30 രൂപവരെ എത്തുന്നുവെന്നാണ് വൃത്തങ്ങള്‍ പറയുന്നത്







